റെയില്‍പാളത്തിലൂടെ അല്ലാതെ ട്രെയിന്‍ ഓടിക്കാനാവുമോ? എന്തൊരു മണ്ടന്‍ ചോദ്യമെന്നു കരുതുന്നുണ്ടാവുമല്ലേ! എന്നാല്‍ കേട്ടോളൂ. അത്തരമൊരു ട്രെയ...
റെയില്‍പാളത്തിലൂടെ അല്ലാതെ ട്രെയിന്‍ ഓടിക്കാനാവുമോ? എന്തൊരു മണ്ടന്‍ ചോദ്യമെന്നു കരുതുന്നുണ്ടാവുമല്ലേ! എന്നാല്‍ കേട്ടോളൂ. അത്തരമൊരു ട്രെയില്‍ ചൈനയില്‍ നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിനിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.
നിലവിലുള്ള ട്രെയിനുകളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇവയ്ക്കുണ്ട്. ഉരുക്കു ടയറുകള്‍ക്കു പകരം റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള നിശ്ചിത പാതയിലൂടെ മാത്രമേ ഇവയ്ക്കു സഞ്ചരിക്കാനാവൂ. നിരവധി സെന്‍സറുകളുടെ സഹായത്തോടെയാണ് ട്രെയില്‍ ഓടുന്നത്. റോഡിലെ വഴികള്‍ ഡ്രൈവര്‍ തിരിച്ചറിയുന്നത് സെന്‍സറുകളുടെ സഹായത്തോടെയാണ്.
ചൈനയിലെ ഹ്യുവാങ് പ്രവിശ്യയില്‍ ജൂണ്‍ രണ്ടിനാണ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടന്നത്.
പദ്ധതിക്കു തുടക്കം കുറിച്ചത് 201 ലാണ്. പദ്ധതി 2018 ഓടെ മാത്രമേ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. ചൈനീസ് റെയില്‍ കോര്പ്പേറേഷനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
COMMENTS