കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനത്തിനെതിരെ സിപിഎം കേരളത്തില്‍ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവ...
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനത്തിനെതിരെ സിപിഎം കേരളത്തില്‍ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിനെ എതിര്‍ത്ത് സിപിഎം ബംഗാള്‍ ഘടകം. ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ എതിര്‍പ്പു ഭയന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിയോജിപ്പ്.
കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നയം തെറ്റായിരിക്കുമ്പോള്‍ തന്നെ ഇത്തരം ഫെസ്റ്റിവലുകള്‍ നടത്തി മതേതരത്വം തെളിയിക്കുന്നത് ശരിയല്ല. ഇതിലൂടെ മറ്റൊരാളെ ഇതു കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്നാണ് ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാള്‍ അഭിപ്രായപ്പെടുന്നത്.
ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരാണ് ബിജെപി വളരുന്നതിനു പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. തൃണമൂലിന്റെ പ്രീണന രാഷ്ട്രീയമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമാകുന്നത്.
ബംഗാളിലെ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ആര്‍എസ്പിയും ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കുന്നില്ല.

COMMENTS