കൊച്ചി: മദ്യശാലകള്‍ തുറക്കുന്നതിനെതിരേ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ വിധി വരുംവരെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദേശീ...
കൊച്ചി: മദ്യശാലകള്‍ തുറക്കുന്നതിനെതിരേ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ വിധി വരുംവരെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കോടതി വിധിയെ സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബാറുടമകള്‍ അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കാണിച്ച് കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്.
സര്‍ക്കാരിനു മുന്നില്‍ വരുന്ന ഓരോ അപേക്ഷയും വെവ്വേറെ പരിശോധിച്ച് തീരുമാനമെടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഇതു ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.
കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചത് ശരിയായ രീതിയല്ല. ജനരോഷം മറികടക്കാന്‍ കോടതിയെ മറയാക്കുന്നതും അനുവദിക്കാനാവില്ല.
വിധിയില്‍ അവ്യക്തതയുണ്ടെങ്കില്‍ സര്‍ക്കാരിനു നേരിട്ടു കോടതിയെ തന്നെ സമീപിക്കാമായിരുന്നു. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കേണ്ടെന്ന് നേരത്തെ വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
കണ്ണൂര്‍-വെങ്ങളം കുറ്റിപ്പുറം റൂട്ടിലും ചേര്‍ത്തല- തിരുവനന്തപുരം ഭാഗത്തും ദേശീയ പാതയിലെ മദ്യശാലകള്‍ കോടതി വിധിയുടെ മറവില്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈക്കോടതി കാര്യങ്ങള്‍ സുവ്യക്തമാക്കി ഉത്തരവിട്ടിരിക്കുന്നത്.
ബാറുകള്‍ തുറക്കുന്നതിനെതിരേ മദ്യവിരുദ്ധ സമിതിയും കെസിബിസിയും പൊതു സംഘടനകളും ശക്തമായ നിലപാടുമായി രംഗത്തുവന്നിരുന്നു.

COMMENTS