റോയ് പി തോമസ് കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കരുതിക്കൂട്ടി കുടുക്കുകയാണെന്നും ഇതിനു പിന്നില്‍ ചിലരുടെ കൈയുണ്ടെന്നും നടന് ദി...
റോയ് പി തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കരുതിക്കൂട്ടി കുടുക്കുകയാണെന്നും ഇതിനു പിന്നില്‍ ചിലരുടെ കൈയുണ്ടെന്നും നടന് ദിലീപ് പറഞ്ഞതോടെ ഈ സംഭവത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ താരസംഘടനയായ അമ്മ.
ഈ വിഷയത്തില്‍ ഒരു വശത്ത് മഞ്ജു വാര്യരും മറുവശത്ത് ദിലീപും നിലയുറപ്പിക്കുന്ന സ്ഥിതിയായിരിക്കുകയാണ്. ഇരുവരും ഇതുവരെ പരസ്പരം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ആക്രമിക്കപ്പെട്ട നടിക്കു സര്‍വ പിന്തുണയുമായി മഞ്ജു രംഗത്തുണ്ട്. തന്നെ പലരും ബഌക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും തന്റെ പേര് ഈ വിഷയത്തില്‍ മനപ്പൂര്‍വം വലിച്ചിഴയ്ക്കുകയാണെന്നും ദിലീപ് പരസ്യമായി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞത്.
പരസ്പരം ചെളിവാരിയെറിയുന്ന സ്ഥിതിയുണ്ടായാല്‍ അതു സംഘടനയ്ക്കായിരിക്കും ദോഷം ചെയ്യുക. തന്നെ ബഌക് മെയില്‍ ചെയ്യാന്‍ വന്ന ഫോണ്‍ കോളില്‍ ഒരു നടിയുടെയും നിര്‍മാതാവിന്റെയുമൊക്കെ പേരു പരാമര്‍ശിച്ചുവെന്ന് ദിലീപ് പറയുമ്പോള്‍ മറുവശത്ത് നടിയെ ആക്രമിക്കാന്‍ കൂട്ടുനിന്നവരില്‍ ഒരു നടന് കൂടിയായ സംവിധായകനുമുണ്ടെന്ന് നടി തന്നെ പൊലീസിനോടു സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതോടെ, താരസംഘടനയ്ക്ക് ആരെയും പിന്തുണയ്ക്കാന്‍ വയ്യാത്ത സ്ഥിതിയായിരിക്കുകയാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ആരും പരസ്യ പ്രതികരണത്തിനു മുതിരരുതെന്നും പൊലീസ് വേണ്ടതു ചെയ്യട്ടെ എന്നുമാണ് താരസംഘടന നിലപാടെടുത്തിരിക്കുന്നത്.
ഇതേസമയം, തന്നെ ചിലര്‍ നടിക്കു നീതി കിട്ടിയില്ലെന്നു വാദിക്കുന്നുണ്ട്. മറ്റു ചിലര്‍ എതിര് ചേരിക്കു വേണ്ടിയും സംസാരിക്കുന്നു. ഇതോടെ, ഈ വിഷയം വിവാദമായി മാറുകയാണ്.
ഇതിനിടെ, മഞ്ജു വാര്യര്‍, ഭാവന, നിവിന്‍ പോളി, ഇന്നസെന്റ് തുടങ്ങി അമ്പതോളം നടീനടന്മാര് ബ്രിട്ടനിലെത്തിയിട്ടുണ്ട്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത്. മോഹന്‍ലാലും ഈ ചടങ്ങിനെത്തേണ്ടതായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പക്ഷവും പിടിക്കേണ്ടെന്നു കരുതി ലാല്‍ അവസാനനിമിഷം യാത്ര റദ്ദാക്കിയെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
ഇതേസമയം, ഇനിയുള്ള ദിവസങ്ങളില്‍ താരസംഘടന വലിയൊരു ചര്‍ച്ചയിലേക്കും വിവാദത്തിലേക്കും നയിക്കപ്പെടുമെന്നു തന്നെയാണ് സൂചന. ആരെങ്കിലുമൊക്കെ സംസാരിച്ചു തുടങ്ങിയാല്‍ ഈ വിഷയത്തില്‍ ഈ വിഷയത്തില്‍ ഒരു അണപൊട്ടലുണ്ടായേക്കാം.
COMMENTS