നടി അമലാ പോള്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നു. ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധ...
നടി അമലാ പോള്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നു. ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകന് എ.എല്‍.വിജയുമായുള്ള വേര്‍പിരിയലിന് ശേഷം സിനിമയില്‍ സജീവമായിരുന്ന അമല അടുത്തിടെ പ്രോജക്ടുകളുടെ എണ്ണം കുറച്ചിരുന്നു.
2014 ല്‍ ആയിരുന്നു സംവിധായകന് എ.എല്‍.വിജയുമായുള്ള വിവാഹം. രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും പിരിയുകയായിരുന്നു.
വീണ്ടുെമൊരു വിവാഹത്തിന് ഒരുക്കമാണ്. ഞാന്‍ ഒരു വിശുദ്ധയായി ഹിമാലയത്തിലേക്ക് പോകാനൊന്നും പോകുന്നില്ല. തീര്‍ച്ചയായും ഒരാളെ വിവാഹം കഴിക്കും. അത് ഒരു പ്രണയ വിവാഹമായിരിക്കും. സമയമാവുമ്പോള്‍ എല്ലാവരെയും അറിയിക്കും, അമല പറഞ്ഞു.
Summary: Actress Amala Paul is going to remarry. Amala revealed this in an interview with a Tamil news channel. Amala was busy with movies after her break with director AL Vijay and recently reduced her number of projects. In 2014, she married director AL Vijay. After two years of marriage, they were divorced.
Tags: Actress Amala Paul, interview , Tamil news channel, AL Vijay , divorce
COMMENTS