തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ...
തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നിന്ന് അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് പ്രകാശനം റദ്ദാക്കി.
ജേക്കബ് തോമസ് തന്നെയാണ് പ്രകാശനം റദ്ദാക്കുന്ന വിവരം അറിയിച്ചത്. ഇനി പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍. ബാലകൃഷ്ണപിള്ള, സി. ദിവാകരന്‍ തുടങ്ങിയവരെ പേരെടുത്തു വിമര്‍ശിക്കുന്നുണ്ട് പുസ്തകത്തിലെന്നാണ് കേട്ടിരുന്നത്. പല ഉന്നതര്‍ക്കെതിരെയും പുസ്തകത്തില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിലായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി. ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് കെസി ജോസഫ്.
സര്‍വീസിലിരിക്കെ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്നാണ് കെസി ജോസഫ് ചൂണ്ടിക്കാട്ടുന്നത്. മഅദനിയുടെ അറസ്റ്റു മുതല്‍ ബാര്‍കോഴ ആരോപണവും പാറ്റൂര്‍ കേസും വരെയുള്ള വിവാദങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുന്‍ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചിരുന്നു. 31 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളും സപ്ലൈകോ സിഎംഡിയായിരുന്ന കാലത്തെ സംഭവങ്ങളുമാണ് പുസ്തകത്തില്‍ പ്രധാനമായും പറയുന്നത്.
വിവാദം കനത്തതോടെ പുസ്തകത്തിനു നല്ല വില്പനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര്‍.

COMMENTS