ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് സ്‌തോഭജനകമായ വാര്‍ത്ത ചമച്ച് തന്നെ അപീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് സ്‌തോഭജനകമായ വാര്‍ത്ത ചമച്ച് തന്നെ അപീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അതിന്റെ വാര്‍ത്താവിഭാഗം തലവന്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരേ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചു ഡല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യത്തില്‍ ടി.വി ചാനല്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ളതാണ് റിപ്പബഌക് ടിവി. മേയ് 8 മുതല്‍ മേയ് 13 വരെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ തന്നെ കരിതേയ്ക്കാനുള്ളതായിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ എന്ന പേരിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവിട്ടത്.
സുനന്ദയുടേത് കൊലപാതകമാണെന്നു വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ ചാനല്‍ കൊടുത്തത്. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ളതാണ് വാര്‍ത്തയെന്നും തരൂര്‍ ആരോപിക്കുന്നു.
ഇതേസമയം, ഏഷ്യാനെറ്റ് തലവനും കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കസേര ഉറപ്പിക്കുന്നതിനു വഴിതെളിക്കാന്‍ കൂടിയാണ് ശശി തരൂരിനെതിരേ നിരന്തരം വാര്‍ത്തകള്‍ റിപ്പബഌക് ടിവി കൊടുക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
COMMENTS