തിരുവനന്തപുരം: ഡിജിപി ടിപി സെന്‍ കുമാറുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ തുടരുന്ന സര്‍ക്കാര്‍, പൊലീസ് ആസ്ഥാനത്ത് സെന്‍ കുമാര്‍ നടത്തിയ സ്ഥല...
തിരുവനന്തപുരം: ഡിജിപി ടിപി സെന്‍ കുമാറുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ തുടരുന്ന സര്‍ക്കാര്‍, പൊലീസ് ആസ്ഥാനത്ത് സെന്‍ കുമാര്‍ നടത്തിയ സ്ഥലം മാറ്റം റദ്ദാക്കി. അതിരഹസ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ സ്ഥലം മാറ്റിയ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കിയത്.
ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിജിപിയുടെ ഓഫീസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിവരമറിയിച്ചു. രേഖാമൂലമുള്ള ഉത്തരവ് വന്നിട്ടില്ല. വിവാദങ്ങളുണ്ടാക്കാതെ എല്ലാവരും ഐക്യത്തോടെ പോകണമെന്ന നിര്‍ദ്ദേശത്തോടെയാണ് സ്ഥലംമാറ്റം റദ്ദാക്കിയിരിക്കുന്നത്.
ഭരണ കക്ഷി അനൂകൂല സംഘടനയില്‍ പെട്ട ബീനാ കുമാരി സ്ഥലം മാറ്റപ്പെട്ടിട്ടും കസേര ഒഴിയാതെ ഓഫീസില്‍ തുടരുകയായിരുന്നു.
കൊടുവള്ളി എംഎല്‍എ കെ റസാഖ് തനിക്കു വധഭീഷണിയുണ്ടെന്നു കാട്ടി പൊലീസിന് നല്കിയ പരാതി പൂഴ്ത്തിയതാണ് ബീനാകുമാരിയെ ടി ബ്രാഞ്ചില്‍നിന്ന് മാറ്റാന്‍ കാരണമായി സെന്‍ കുമാര്‍ പറഞ്ഞു.
COMMENTS