തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന്. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്...
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന്. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ ഉദ്ഘാടനം സംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം ഇതോടെ നീങ്ങി.
മെട്രോ ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍, ജൂണ്‍ ആദ്യ ആഴ്ചയില്‍ ഉദ്ഘാടനം നടത്തുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്ര്താവനയാണ് ആശയക്കുഴപ്പത്തിനു വഴിതെളിച്ചത്. ജൂണ്‍ ആദ്യ വാരം പ്രധാനമന്ത്രി വിദേശസന്ദര്‍ശനത്തിനു പോകുകയാണ്. അതിനാല്‍, പ്രധാമന്ത്രിയെ ഒഴിവാക്കി ഉദ്ഘാടനം നടത്താനുള്ള നീക്കം നടക്കുന്നതായി ആരോപണവും ഉയര്‍ന്നു.
എന്നാല്‍, പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ചിട്ടേ ഉദ്ഘാടന തീയതി നിശ്ചയിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജൂണ്‍ 17 ന് ഉദ്ഘാടത്തിനു പ്രധാനമന്ത്രി തയ്യാറാണെന്ന അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തീയതി പ്രഖ്യാപിച്ചത്.
ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത് മെട്രോ തുടങ്ങുന്ന ആലുവയിലാണ്. ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ്. ഇതിനിടയില്‍ 11 സ്റ്റേഷനുകളാണുള്ളത്.
Kerala, Prime Minister, Narendra Modi, Kochi Metro

COMMENTS