കൊച്ചി: നായികമാരുടെ പ്രതിഫലം താങ്ങാനാവാതെ ഗതികെട്ടാണ് പുതുമുഖ നായികമാരിലേക്കു പോകുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. പുതിയ ചിത്രമായ നീനയെക...
കൊച്ചി: നായികമാരുടെ പ്രതിഫലം താങ്ങാനാവാതെ ഗതികെട്ടാണ് പുതുമുഖ നായികമാരിലേക്കു പോകുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്.
പുതിയ ചിത്രമായ നീനയെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
കഥാപാത്രങ്ങള്‍ക്ക് ആദ്യം മനസില്‍ തെളിയുന്നതു മലയാളത്തിലെ പ്രധാന താരങ്ങളുടെ മുഖമാണ്. നീനയ്ക്കു വേണ്ടിയും പല നടിമാരെയും സമീപിച്ചിരുന്നു. പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമയെടുക്കാന്‍ പണമുണ്ടാകില്ല.
ഗതികെട്ട് പുതുമുഖങ്ങളെ തേടിപ്പോകുകയാണ്. പുതുമുഖ നായികമാര്‍ തന്റെ സിനിമകള്‍ക്കു പലപ്പോഴും
ഭാഗ്യമായി മാറിയിട്ടുണ്ട്.
സിനിമ ചെയ്യുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും താരങ്ങളുടെ പ്രതിഫലം തന്നെയാണ്. നായികമാരെ മാത്രമല്ല, നടന്‍മാരെയും ടെക്‌നീഷന്‍മാരെയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. നായികമാരുടെ കാര്യത്തിലേ അതു ശ്രദ്ധിക്കപ്പെടുന്നുള്ളൂ.
നീന പുതിയൊരു അനുഭവമാണെന്നും അതു പ്രേക്ഷകര്‍ നെഞ്ചേറ്റിയതില്‍ സന്തോഷമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

COMMENTS