ഫേസ്ബുക്കിലെ തന്റെ ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നടി കനിഹയുടെ മറുപടി. ഞാനൊരു വ്യക്തിയാണ്. ഞാന്‍ എന്ത് വസ്ത്രം ധരിക്കണമെന്...
ഫേസ്ബുക്കിലെ തന്റെ ഫോട്ടോയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് നടി കനിഹയുടെ മറുപടി. ഞാനൊരു വ്യക്തിയാണ്. ഞാന്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്- കനിഹ പറഞ്ഞു.
ഫേസ്ബുക്ക് പേജിലൂടെയാണ് കനിഹ സദാചാരക്കാര്‍ക്ക് മറുപടി നല്‍കിയത്.കഴിഞ്ഞ ദിവസം സ്‌കൂളിലെ പഴയ സഹപാഠികളുമൊന്നിച്ചുള്ള ഒരു ചിത്രം കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയില്‍ കനിഹ ഷോര്‍ട്ട്‌സ് ആണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ചിലരിട്ട കമന്റുകളാണ് കനിഹയെ പ്രകോപിതയാക്കിയത്.
ചില സ്ത്രീകള്‍ കനിഹാ നിങ്ങള്‍ നിങ്ങളുടെ വയസിനെക്കുറിച്ച് ചിന്തിക്കണമായിരുന്നു എന്ന് കമന്റ് ചെയ്തു. നിങ്ങള്‍ ഒരു അമ്മയാണെന്ന് അറിയാമോ? വളരെ മോശമായിപ്പോയി എന്നാണ് ചിത്രം കണ്ട ഒരു പുരുഷന്‍ പ്രതികരിച്ചത്.
ഒരു കാര്യം പറയട്ടെ. ഷോര്‍ട്ട്‌സ് എന്ന വസ്ത്രത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. സാരിയുടുത്ത് ബീച്ചില്‍ ചുറ്റിത്തിരിയണമായിരുന്നോ?. നാല് വയസുള്ള ഒരു ആണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. സങ്കുചിത ചിന്താഗതിക്കാരനായി ഒരിക്കലും ഞാനവനെ വളര്‍ത്തില്ല. സ്ത്രീകളുടെ വസ്ത്രം നോക്കാനല്ല, അവരെ ബഹുമാനിക്കാനാണ് അവന്‍ പഠിക്കേണ്ടതെന്നും കനിഹ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

COMMENTS