കിടപ്പറ പങ്കിട്ടശേഷം ആത്മാര്‍ഥതയും അഭിനിവേശവും കെട്ടടങ്ങുന്ന പുരുഷന്മാരോട് തനിക്ക് പുച്ഛമാണെന്ന് നടി കങ്കണ റാവത്ത്. ഒരാണിന്റെ സാമീപ്യം ...
കിടപ്പറ പങ്കിട്ടശേഷം ആത്മാര്‍ഥതയും അഭിനിവേശവും കെട്ടടങ്ങുന്ന പുരുഷന്മാരോട് തനിക്ക് പുച്ഛമാണെന്ന് നടി കങ്കണ റാവത്ത്. ഒരാണിന്റെ സാമീപ്യം വേണമെന്ന് തോന്നിയാല്‍ രണ്ട് പെഗ് മദ്യം കഴിക്കും. ചിലപ്പോളത് നാല് പെഗ്ഗാവാമെന്നും കങ്കണ പറയുന്നു.
ഒരു പുരുഷനും എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കില്ല. എനിക്ക് തൃപ്തി എപ്പോള്‍ നഷ്ടപ്പെടുന്നുവോ അപ്പോള്‍ അയാള്‍ എന്റെ ജീവിതത്തില്‍ നിന്ന് പുറത്താവും. ഏകാന്തത മടുത്തപ്പോഴെല്ലാം ഞാന്‍ പുരുഷന്മാരില് അഭയം തേടിയിട്ടുണ്ട്. കാമുകനായ നിക്കോളാസ് നല്ല മനുഷ്യനായിരുന്നു. ഒരു സുപ്രഭാതത്തില്‍ അയാളെ കാണാതായി. അതോര്‍ത്ത് ദുഖിച്ചിരിക്കാന്‍ എന്നെ കിട്ടില്ല.
വിവാഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്. പക്ഷേ, അതിന് യോഗ്യരായ പുരുഷന്മാരില്ല. പലപുരുഷന്മാരോടൊപ്പം ഞാന്‍ ശയിച്ചിട്ടുണ്ട്. പക്ഷേ, അവരൊന്നും എന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ലെന്നും കങ്കണ പറയുന്നു.
COMMENTS