ഷെയ്ഖ് നബി ന്യൂഡല്‍ഹി: കുല്ഭൂഷണ് യാദവ് വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമായിരിക്കുന്നതിനു പിന്നാലെ, മതിയായ യാത്രാരേ...
ഷെയ്ഖ് നബി |
ഒരു പാകിസ്ഥാനി ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. മുംബയ് സ്വദേശി ഷെയ്ഖ് നബിയാണ് അറസ്റ്റിലായത്.
ഇസ്ലാമബാദിലെ എഫ് 8 മേഖലയില്‍ നിന്ന് അറസ്റ്റിലായ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു ജയിലിലിടച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ്ഷെയ്ഖ് നബി അറസ്റ്റിലായത്. 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമമെങ്കിലും രണ്ടു ദിവസം കഴിഞ്ഞാണ് നബിയെ കോടതിയില്‍ ഹാജരാക്കിയത്.
പൗരന് അറസ്റ്റിലായ വിവരം ഇസ്ലാമബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഔദ്യോഗികമായി പാകിസ്ഥാന് അറിയിച്ചതുമില്ല.
കുല്ഭൂഷണ് യാദവിനെ തൂക്കിലേറ്റുന്നതിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വന്നതോടെ പ്രതിരോധത്തിലായ പാക് ഭരണകൂടം മുഖം രക്ഷിക്കാനായാണ് ഇന്ത്യന്‍ പൗരനെ പിടികൂടിയതെന്നാണ് കരുതുന്നത്.
COMMENTS