ഹൈദരാബാദ് : മൂന്നു മാസമായി കാണാനില്ലായിരുന്ന തെലുങ്കു നടി പൊടുന്നനെ പൊലീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്, തന്ന...
ഹൈദരാബാദ് : മൂന്നു മാസമായി കാണാനില്ലായിരുന്ന തെലുങ്കു നടി പൊടുന്നനെ പൊലീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്, തന്നെ അമ്മയുടെ കാമുകന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി പരാതിപ്പെട്ടു.
പ്രായപൂര്‍ത്തിയെത്താത്ത നടി നിരവധി തെലുങ്കു സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു തെലുങ്കു സിനിമയില്‍ നായികയുമായിരുന്നു. ബെന്‍ജാര ഹില്‍സില്‍ എസിപി ശങ്കര്‍ റെഡ്ഡി മുന്‍പാകെയാണ് പെണ്‍കുട്ടി പരാതി കൊടുത്തിരിക്കുന്നത്.
തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ അമ്മയും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പീഡനം സഹിക്കവയ്യാതെ മൂന്നുമാസമായി ഒരു ഹോസ്റ്റലില്‍ കഴിയുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. നടിയുടെ അച്ഛനമ്മമാര്‍ തമ്മില്‍ പിണങ്ങിപ്പിരിയുകയായിരുന്നു. തുടര്‍ന്ന് അമ്മയ്ക്കൊപ്പമായിരുന്നു താമസം.
ഇതിനിടെ അമ്മ പ്രസാദ് റാവു എന്നയാളുമായി അടുപ്പത്തിലായി. പിന്നീട് ഇയാള്‍ വീട്ടില്‍ താമസവുമായി. താമസത്തിനെത്തിയ പ്രസാദ് റാവു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിന് അമ്മ കൂട്ടുനില്‍ക്കുകയും ചെയ്തു.
ഇയാള്‍ പ്രകൃതിവിരുദ്ധ രതിക്കു വരെ വിധേയയാക്കിയപ്പോള്‍ ഗതികെട്ടാണ് വീടുവിട്ടിറങ്ങിയത്. തന്നെ കാണാനില്ലെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് യഥാര്‍ത്ഥ വസ്തുത പുറത്തറിയിക്കുന്നതെന്നും നടി പറയുന്നു.

COMMENTS