കൊച്ചി: നടന്‍ ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും പ്രതികരണം എന്ന മട്ടില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റിനെതിരെ ശ്രീനിവാസന്‍ ...
കൊച്ചി: നടന്‍ ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും പ്രതികരണം എന്ന മട്ടില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റിനെതിരെ ശ്രീനിവാസന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്റെയും മകന്റെയും പ്രസ്താവനകളായി പ്രത്യക്ഷപ്പെട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെയുള്ള ആയുധമായി പോസ്റ്റ് ഷെയര്‍ ചെയ്തു.
പോസ്റ്റിനെപ്പറ്റി അറിഞ്ഞപ്പോള്‍ ഞെട്ടിയെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ജീവിതത്തിലൊരിക്കലും മക്കള്‍ക്ക് ഇത്തരത്തില്‍ രാഷ്ട്രീയ ഉപദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നുണപ്രചരണങ്ങള്‍ ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായം ഉണ്ടാവും. പക്ഷേ, പരസ്യമായി പറയാവുന്നതും പാടില്ലാത്തതുമായ അഭിപ്രായങ്ങളുണ്ടാവും. രാഷ്ട്രീയ പ്രചരണത്തിന് തന്നെ കരുവാക്കരുതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

COMMENTS