ആസിഫ് അലിയും സംവിധായകന്‍ സാജിദും കാത്തിരിക്കണം. അല്ലെങ്കില്‍ നിരാശപ്പെടണം. ആസിഫ് നായകനാവുന്ന സാജിദ് ചിത്രത്തില്‍ പ്രേമം ഫെയിം സായ് പല്ലവ...
ആസിഫ് അലിയും സംവിധായകന്‍ സാജിദും കാത്തിരിക്കണം. അല്ലെങ്കില്‍ നിരാശപ്പെടണം. ആസിഫ് നായകനാവുന്ന സാജിദ് ചിത്രത്തില്‍ പ്രേമം ഫെയിം സായ് പല്ലവി അഭിനയിക്കില്ല.
മലരിനെ അനശ്വരയാക്കിയ സായ് പല്ലവി ആസിഫ് നായകനാവുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന സാജിദ് ചിത്രത്തില്‍ നായികയാവുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് സായ് പല്ലവി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.
ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തില്‍ ഞാനഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ കണ്ടു. ചിരിയാണ് വന്നത്. എനിക്ക് മാത്രമല്ല, ആസിഫിനും സാജിദിനും ചിരി വന്നിരിക്കും. പ്രേമത്തിന്റെ ഹാംഗ്ഓവറില്‍ നിന്ന് ഞാന്‍ മുക്തയായിട്ടില്ല. അതുകൊണ്ടുതന്നെ മറ്റൊരു സിനിമയെക്കുറിച്ച് ചിന്തിക്കാനാവില്ലസായ് പല്ലവി പറഞ്ഞു.
പ്രേമത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ശ്രദ്ധേയ വേഷം ചെയ്ത മലര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. സായ് പല്ലവിയുടെ മലര്‍ സമീപകാല മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധനേടിയ നായികാ കഥാപാത്രമായിരുന്നു.
sai pallavi reluctant for asif ali movie
sai pallavi, reluctant, asif ali, movie, Premam, Film, Kerala
 

 
							     
							     
							     
							    
 
 
 
 
 
COMMENTS