തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇടതു...
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി
എം വിജയകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി ബിജെപി മൂന്നാം സ്ഥാനത്തു വന്നു.
ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ എം.വിജയകുമാറിന് 46,320 വോട്ട് മാത്രമെ ലഭിച്ചുള്ളു. മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി. ബി.ജെ.പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.
നാലാം സ്ഥാനം നോട്ടയ്ക്കാണ്, 1430 വോട്ട്. പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ.ദാസിന് 1197 വോട്ടാണ് ലഭിച്ചത്. ദാസ് പതിനായിരം വോട്ടു നേടുമെന്നായിരുന്നു പിസി ജോര്‍ജിന്റെ വീരവാദം.
sabarinath won for 10,128 vote
Sabarinath, Aruvikkara, Election, Oommen Chandy, M Vijaya Kumar, O Rajagopal
COMMENTS