തിരുവനന്തപുരം: ജോസ്.കെ.മാണിക്കെതിരേ ലൈംഗിക ആരോപണങ്ങളുമായി തിങ്കളാഴ്ച പുറത്തുവന്ന കുറിപ്പ് നിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തി...
തിരുവനന്തപുരം: ജോസ്.കെ.മാണിക്കെതിരേ ലൈംഗിക ആരോപണങ്ങളുമായി തിങ്കളാഴ്ച പുറത്തുവന്ന കുറിപ്പ് നിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സരിതാ നായര്‍ നിരവധി വമ്പന്മാരെ ഒന്നിച്ചു കുടുക്കിയത് ബോധപൂര്‍വമാണെന്നു സംശയം ബലപ്പെട്ടു.
ടിവി കാമറാമാന്‍മാര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കു പകര്‍ത്താന്‍ പാകത്തില്‍ സരിത കത്തു കാണിച്ചുകൊടുക്കുകയായിരുന്നു. 30 പേജുള്ള കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ പുറത്തുവന്നത്. ബാക്കി പേജുകള്‍ കൂടി പുറത്തുവന്നാല്‍ ഇനിയും പലരും നാറുമെന്ന് പറയാതെ പറയുകയായിരുന്നു സരിതയെന്നാണ് സംശയം.
ജാസ്.കെ.മാണിയെ രക്ഷിക്കാനാണ് സരിത പത്രസമ്മേളനം വിളിച്ചത്. പത്രസമ്മേളനത്തിലുടനീളം ജോസ് കെ മാണി, മുഖ്യമന്ത്രി, ഭരണപക്ഷത്തെ നേതാക്കള്‍ തുടങ്ങിയവരെ തുണച്ചാണ് സരിത സംസാരിച്ചതും. പക്ഷേ, ജോസ് കെ മാണിയുടെ പരാമര്‍ശമുള്ള പേജു തന്നെ സരിത തുറന്നു മറിക്കുകയും ചെയ്തു. ഇതു ക്ഷണ നേരം കൊണ്ട് ഫോട്ടോഗ്രാഫര്‍മാരും കാമറാമാന്‍മാരും പകര്‍ത്തുകയും ചെയ്തു. ഫലത്തില്‍ പത്രസമ്മേളനം ജോസ് കെ മാണിക്കും മറ്റു യുഡിഎഫ് ഉന്നതര്‍ക്കും ബൂമറാങായി മാറുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയെ രക്ഷിക്കാനെന്ന പേരില്‍ സരിത മനപ്പൂര്‍വം കത്തു കാണിച്ച് അദ്ദേഹമുള്‍പ്പെടെയുള്ളവരെ വെട്ടിലാക്കുകയായിരുന്നു എന്നു സംശയമുയര്‍ന്നത്.
ഇതോടെ, കഴിഞ്ഞ ദിവസം സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലെ ഭാഗങ്ങള്‍ യഥാര്‍ത്ഥമാണെന്നു സ്ഥാപിക്കപ്പെടുകയും ചെയ്തു. ആ കുറിപ്പിലെയും സരിത ഉയര്‍ത്തിക്കാട്ടിയ 30 പേജ് കത്തിലെയും കൈയക്ഷരം ഒന്നു തന്നെയാണ്. ഇതോടെ, പി.സി ജോര്‍ജിനു കൈകൊട്ടിച്ചിരിക്കാന്‍ അവസരം കിട്ടുകയും ചെയ്തു.

COMMENTS