തെരുവ് നായ്ക്കളുടെ പേരില്‍ രഞ്ജിനി ഹരിദാസും ജനപ്രതിനിധികളും കടിച്ചുകീറി കാക്കനാട്: ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടിവി അ...
തെരുവ് നായ്ക്കളുടെ പേരില്‍ രഞ്ജിനി ഹരിദാസും ജനപ്രതിനിധികളും കടിച്ചുകീറി
കാക്കനാട്: ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടിവി അവതാരക രഞ്ജിനി ഹരിദാസും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റം. തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.
നായ്ക്കള്‍ കടികൂടുന്നതിനേക്കാള്‍ കഷ്ടമായിരുന്നു ചര്‍ച്ചയ്ക്കിടയിലുണ്ടായ സംഭവങ്ങള്‍. പേപ്പട്ടികളെ കൊല്ലണമെന്ന മൃഗ ഡോക്ടറുടെ നിര്‍ദ്ദേശം മൃഗസ്‌നേഹികള്‍ ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്.
മൃഗസംരക്ഷണ സംഘടനയുടെ പ്രതിനിധിയായി രഞ്ജിനിയായിരുന്നു എത്തിയത്. ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് രഞ്ജിനി വേദിയില്‍ കയറുകയും ഡോക്ടര്‍ക്കെതിരെ തിരിയുകയും ചെയ്തു.
ഇതിനിടെ മൈക്ക് കൈക്കലാക്കിയ രഞ്ജിനി നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്ന് വാദിച്ചു. പകരം ശാസ്ത്രീയ വന്ധ്യംകരണമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിച്ച രഞ്ജിനി നായ്ക്കളുടെ പ്രജനനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നില്ലെന്നും ആരോപിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ രഞ്ജിനിക്കെതിരെ തിരിഞ്ഞു.
സ്ഥിതി ശാന്തമാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളത്തില്‍ അര മണിക്കൂറോളം യോഗം തടസപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌ക്കരിക്കുകയും പിരിയുകയും ചെയ്തതോടെ യോഗം അലങ്കോലമായി.

COMMENTS