കൊച്ചി : മെഗാ താരം മമ്മൂട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി താരസംഘടനയായ ...
കൊച്ചി : മെഗാ താരം മമ്മൂട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്.
ദീര്‍ഘകാലമായി താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മോഹന്‍ലാല്‍ മാറുകയും മമ്മൂട്ടി വരികയും ചെയ്തത് ഈ രാഷ്ട്രീയ പ്രവേശത്തിന്റെ മുന്നൊരുക്കമാണെന്നാണ് അറിയുന്നത്.
താരസംഘടനയുടെ പ്രസിഡന്റ് പദത്തില്‍ നിന്നായിരുന്നു ഇന്നസെന്റ് ഇടതു സ്വതന്ത്രനായി ലോക്‌സഭയില്‍ എത്തിയത്. അതുപോലൊരു മാറ്റമാണത്രേ മമ്മൂട്ടിയും ആഗ്രഹിക്കുന്നത്.
സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുന്നതിന് താരം തയ്യാറാണെന്നാണ് അറിയുന്നത്. നേരത്തേ തന്നെ മമ്മൂട്ടിയെ നിര്‍ത്തുന്നതിന് ഇടതു പക്ഷത്തിന് സമ്മതമായിരുന്നു. എന്നാല്‍, സിനിമയിലെ തിരക്കുകള്‍ വിട്ട് വരുന്നതിനു മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്നില്ല.
കൈരളി ചാനലിന്റെ തുടക്കം മുതലുള്ള ചെയര്‍മാന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സിപിഎമ്മുമായി നല്ല അടുപ്പമാണുള്ളത്. അതു തന്നെയാണ് പുതിയ നീക്കങ്ങള്‍ക്കും ബലമേകുന്നത്.
ഇടതു മുന്നണിയുടെ പല വേദിളിലും മമ്മൂട്ടി ഇതിനകം തന്നെ എത്തിയിട്ടുണ്ട്. അമ്മയില്‍ നിന്നുകൊണ്ട് മത്സരിച്ചാല്‍ ഇന്നസെന്റിനു കിട്ടിയതു പോലെ താരങ്ങളുടെയെല്ലാം പിന്തുണ കിട്ടുമെന്നും മമ്മൂട്ടി കരുതുന്നു. അതാണ് അമ്മയില്‍ പുതിയ പദവയിലേക്കു വന്നതിന്റെ പിന്നിലെ രഹസ്യം.
കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വിളക്കു കൊളുത്താന്‍ വിസമ്മതിച്ച മന്ത്രി അബ്ദു റബിനെ പരസ്യമായി മമ്മൂട്ടി ഉപദേശിച്ചതും മതേതരം മുഖം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തന്നെ.

COMMENTS