സ്വന്തം ലേഖകന്‍ പെരുന്ന: സിനിമാ സ്‌റ്റൈലില്‍ എന്‍എസ്എസ് ആസ്ഥാനത്തു ചെന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്ക...
സ്വന്തം ലേഖകന്‍
പെരുന്ന: സിനിമാ സ്‌റ്റൈലില്‍ എന്‍എസ്എസ് ആസ്ഥാനത്തു ചെന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. ഇന്നു സുരേഷ് ഗോപിയുടെ ജന്മദിനമാണ്. എന്‍എസ്എസില്‍ നിന്നു കിട്ടിയ ജന്മദിന സമ്മാനം ഹൃദയം തകര്‍ത്തുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ജന്മദിനം പ്രമാണിച്ച് വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പെരുന്നയിലെത്തുകയായിരുന്നു താരം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ആസ്ഥാന മന്ദിരത്തിലേക്കു പോവുകയായിരുന്നു സുരേഷ് ഗോപി.
എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സമ്മേളന ഹാളിലേക്ക് സുരേഷ് ഗോപി ഇടിച്ചുകയറി ചെന്നതുകണ്ട് സുകുമാരന്‍ നായര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാന്‍ സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. നിങ്ങളെ ഇവിടേക്ക് വിളിച്ചിട്ടില്ല. പിന്നെ എന്തിനാണ് വന്നത്. താങ്കള്‍ ഇന്ന് ഇവിടെ വന്നത് ശരിയായില്ല. ഈ ഷോ എന്‍എസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരന്‍ നായര്‍ രോഷാകുലനായി പറഞ്ഞു. സുകുമാരന്‍ നായരുടെ വാക്കുകള്‍ എന്‍എസ്എസ് പ്രതിനിധികള്‍ കരഘോഷത്തോടെയാണ് വരവേല്‍ക്കുക കൂടി ചെയ്തതോടെ സുരേഷ് ഗോപിയുടെ മുഖം മഞ്ഞളിച്ചു.
ബിജെപിയുമായി അടുത്ത സുരേഷ് ഗോപി രാഷ്ട്രീയ മോഹങ്ങള്‍ കൂടി ഉള്ളില്‍ വച്ചാണ് എന്‍എസ്എസ് ആസ്ഥാനത്തു പോയത്. പക്ഷേ, അനുവദാമില്ലാതെ താരജാടയിലുള്ള വരവ് സുകുമാരന്‍ നായര്‍ക്ക് സുഖിച്ചില്ല. അതിന്റെ ഈര്‍ഷ്യയാണ് തീര്‍ത്തതും.
ഹൃദയം തകര്‍ന്നാണ് പോകുന്നതെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

COMMENTS