ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാത്തതിന് ഡല്‍ഹിയില്‍ ട്രാഫിക് പൊലീസുകാരന് സ്ത്രീയെ പൊതുനിരത്തില്‍ ചുടുകട്ടയ്ക്ക് എറിഞ്ഞു. രാജ്യത്തെ പൊലീസ് സേ...
ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാത്തതിന് ഡല്‍ഹിയില്‍ ട്രാഫിക് പൊലീസുകാരന് സ്ത്രീയെ പൊതുനിരത്തില്‍ ചുടുകട്ടയ്ക്ക് എറിഞ്ഞു.
രാജ്യത്തെ പൊലീസ് സേനകള്ക്കാകെ മാനക്കേടുണ്ടാക്കിയ സതീഷ് ചന്ദ് എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്ത് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് പൊലീസുകാരന് സ്ത്രീയുടെ സ്കൂട്ടര്‍ തടഞ്ഞു. വണ്ടി വിടണമെങ്കില്‍ 200 രൂപ നല്‍കണമെന്ന് പൊലീസുകാരന് ആവശ്യപ്പെട്ടു. സ്ത്രീ വഴങ്ങിയില്ല. ഇതില്‍ പ്രകോപിതനായാണ് പൊലീസുകാരന് ചുടുകട്ടകൊണ്ട് സ്ത്രീയെ എറിഞ്ഞത്.
സ്ത്രീയ്ക്കൊപ്പം അവരുടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം പൊലീസിന് നാണക്കേടാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ബസി പറഞ്ഞു.
delhi constable attacked woman
National
Crime
India

COMMENTS