പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ 33 കാരനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി ബീജം എടുത്ത ശേഷം വ...
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ 33 കാരനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി ബീജം എടുത്ത ശേഷം വഴിയിലുപേക്ഷിച്ചു.
കറുത്ത ബിഎംഡബ്ല്യൂ കാറിലെത്തിയ സ്ത്രീകളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വഴിചോദിക്കാനെന്ന ഭാവേന ഇവര്‍ അടുത്ത് വണ്ടി നിര്‍ത്തി. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ തോക്കു ചൂണ്ടി വണ്ടിയിലേക്ക് യുവാവിനെ പിടിച്ചിട്ടു.
തുടര്‍ന്ന് കാറിലെ മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭയന്നുപോയ യുവാവിന് യുവതികളുടെ ആവശ്യം നിറവേറ്റാനായില്ല.
തുടര്‍ന്ന് എന്തോ മരുന്നു കൊടുത്ത് ഉത്തേജിതനാക്കിയ ശേഷം ഇവര്‍ തന്റെ ബീജം എടുത്തുവെന്നും യുവാവ് പറയുന്നു. പോര്‍ട്ട് എലിസബത്തിലെ ഒരു ടൗണ്‍ഷിപ്പില്‍ നിന്നും കാറില്‍ കയറ്റിയ യുവാവിനെ 500 കിലോമീറ്റര്‍ അകലെയാണ് സംഘം ഇറക്കിവിട്ടത്.
ബീജം പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് ശീതീകരിച്ച പെട്ടിയില്‍ നിക്ഷേപിക്കുന്നതു കണ്ടുവെന്നും യുവാവ് പറയുന്നു. ബലാത്സംഗത്തിന് കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. സമാനമായ സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതാണെന്നും പൊലീസ് പറയുന്നു.
യുവതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
women kidnapped youth for semen
World
News
Cemen

COMMENTS