തിരുവനന്തപുരം: അറ്റ്‌ലസ് ജുവലറിയുടെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത...
തിരുവനന്തപുരം: അറ്റ്‌ലസ് ജുവലറിയുടെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
അറ്റ്‌ലസിന്റെ തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, മുംബയ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ശാഖകളിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്.
അറ്റ്‌ലസിന്റെ ഉടമയായ രാമചന്ദ്രന്റെ മൂന്ന് വീടുകളിലും തൃശൂരിലെയും എറണാകുളത്തേയും സ്ഥാപനങ്ങളിലെ അഞ്ച് പ്രധാന ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി.
എന്നാല്‍, റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍ പറഞ്ഞു. വിദേശ മലയാളി ആയതിനാല്‍ തനിക്ക് ആദായനികുതി അടക്കേണ്ടതില്ലെന്നും ഇവിടെയുള്ള സ്വത്തിന്റെ നികുതിയുടെ കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐ.ടി നിയമത്തിലെ 276(സി) പ്രകാരം നികുതി വെട്ടിപ്പിന് ഏഴ് വര്‍ഷത്തെ തടവും പിഴയും ഈടാക്കാനാകും.
വെട്ടിച്ച നികുതിയുടെ കണക്കുകള്‍ പുറത്തു കൊണ്ടുവരാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് ആദായനികുതി വകുപ്പ് അധികൃതര്‍ പറയുന്നത്.

COMMENTS