കോട്ടയം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് അന്തരിച്ചു. 70 വയസ്സായിരുന്നു. വൈക്കത്തെ വീട്ടില്‍വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന...
കോട്ടയം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് അന്തരിച്ചു. 70 വയസ്സായിരുന്നു.
വൈക്കത്തെ വീട്ടില്‍വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. എട്ടുമാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
പവിത്രം, ഉള്ളടക്കം, അഗ്നിദേവന്, പുനരധിവാസം, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ഇവന് മേഘരൂപന്‍ എന്ന സിനിമ സംവിധാനം ചെയ്തു. ചാര്‍ളി, കമ്മട്ടിപ്പാടം, നടന്, അന്നയും റസൂലും, ബ്യൂട്ടിഫുള്‍, അതിരന് തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വണ്‍ ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടക രചനയ്ക്ക് നേടിയിട്ടുണ്ട്. എംജി സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. സ്കൂള്‍ ഒഫ് ഡ്രാമയിലും അദ്ധ്യാപകനായിരുന്നു. ഭാര്യ: ശ്രീലത, മക്കള്‍:ശ്രീകാന്ത്, പാര്‍വതി.
പാവം ഉസ്മാന്, മകുടി, മായാസീതങ്കം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തിയറ്റര്‍ തെറപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഒഫ് സെറ്റ്സ്വാന്‍ എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു.
Keywords: P Balachandran, Malayalam Actor, Dramatist, Director
COMMENTS