തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച...
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്. പോസിറ്റിവിറ്റി നിരക്ക് അനുദിനം ഉയരുന്നത് രോഗ്യം വ്യാപിക്കുന്നതിന്റെ സൂചനയായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
രോഗം ബാധിച്ചവര്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കണ്ണൂര്‍ 345 (290)
എറണാകുളം 327 (306)
തൃശൂര്‍ 240 (234)
കൊല്ലം 216 (205)
കോട്ടയം 199 (185)
കാസര്‍കോട് 187 (169)
മലപ്പുറം 170 (156)
തിരുവനന്തപുരം 163 (115)
പത്തനംതിട്ട 127 (107)
ഇടുക്കി 123 (118)
പാലക്കാട് 113 (44)
ആലപ്പുഴ 98 (93)
വയനാട് 66 (63).
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.
ഇതുവരെ ആകെ 1,32,13,211 സാമ്പിളുകളാണ് പരിശോധിച്ചത്. 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4632 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 2501 പേര് സമ്പര്‍ക്ക രോഗികളാണ്. 169 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
26,201 പേരാണ് ചികിത്സയിലുള്ളത്. 10,96,239 പേര് ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,37,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,33,198 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4101 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗം ബാധിച്ചവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍-16
കണ്ണൂര്‍ 7
തിരുവനന്തപുരം 2
എറണാകുളം 2
കൊല്ലം 1
പാലക്കാട് 1
മലപ്പുറം 1
കോഴിക്കോട് 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-1835
തിരുവനന്തപുരം 180
കൊല്ലം 145
പത്തനംതിട്ട 55
ആലപ്പുഴ 193
കോട്ടയം 138
ഇടുക്കി 53
എറണാകുളം 157
തൃശൂര്‍ 181
പാലക്കാട് 49
മലപ്പുറം 197
കോഴിക്കോട് 264
വയനാട് 48
കണ്ണൂര്‍ 137
കാസര്‍കോട് 38.
Keywords: Kerala, Coronavirus, Covid, India
COMMENTS