തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം അതിരൂക്ഷമാവുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്ക...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം അതിരൂക്ഷമാവുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആയി ഉയര്‍ന്നു.
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 5015 (4819)
എറണാകുളം 4270 (4207)
മലപ്പുറം 3251 (3097)
തൃശൂര്‍ 3097 (3072)
കോട്ടയം 2970 (2761)
തിരുവനന്തപുരം 2892 (2670)
പാലക്കാട് 2071 (936)
കണ്ണൂര്‍ 1996 (1776)
ആലപ്പുഴ 1770 (1759)
കൊല്ലം 1591 (1578)
പത്തനംതിട്ട 1163 (1086)
വയനാട് 968 (944)
കാസര്‍കോട് 906 (862)
ഇടുക്കി 859 (842).
ഇതുവരെ ആകെ 1,53,54,299 സാമ്പിളുകളാണ് പരിശോധിച്ചത്. 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 265 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 30,409 പേര് സമ്പര്‍ക്ക രോഗികളാണ്. 2049 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍- 96
കണ്ണൂര്‍ 31
പാലക്കാട് 14
കാസര്‍കോട് 14
വയനാട് 8
കോട്ടയം 7
കൊല്ലം 6
തൃശൂര്‍ 5
എറണാകുളം 4
തിരുവനന്തപുരം 2
പത്തനംതിട്ട 2
ആലപ്പുഴ 1
ഇടുക്കി 1
കോഴിക്കോട് 1.
2,47,181 പേരാണ് ചികിത്സയിലുള്ളത്. 12,07,680 പേര് ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്ത് 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,460 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3645 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 40 ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നെഗറ്റീവായവര്‍- 18,413
തിരുവനന്തപുരം 1012
കൊല്ലം 4499
പത്തനംതിട്ട 253
ആലപ്പുഴ 136
കോട്ടയം 4729
ഇടുക്കി 272
എറണാകുളം 2000
തൃശൂര്‍ 1302
പാലക്കാട് 481
മലപ്പുറം 704
കോഴിക്കോട് 1567
വയനാട് 233
കണ്ണൂര്‍ 623
കാസര്‍കോട് 602.
Keywords: India, Kerala, Coronavirus, Pinarayi Vijayan
COMMENTS