കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളില്‍ മുപ്പത് സീറ്റുകളിലേക്കും അസമില്‍ നാല്‍പ്പത് സീറ്റു...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളില്‍ മുപ്പത് സീറ്റുകളിലേക്കും അസമില്‍ നാല്‍പ്പത് സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളില്‍ 294 മണ്ഡലങ്ങളിലെ 30 ഇടത്തും അസമില്‍ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം വോട്ടെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ആക്രമസംഭവങ്ങള്‍ അരങ്ങേറി. ബംഗാളിലെ പുരുളിയയില്‍ ആക്രമികള്‍ ബസിന് തീവെച്ചു നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. മാവോയിസ്റ്റ് മേഖലയിലാണ് ആക്രമം നടന്നത്.
പോളിങ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചു മടങ്ങുകയായിരുന്ന ബസാണ് അഗ്നിക്കിരയാക്കിയത്. ഇതേതുടര്‍ന്ന് ബസ് ഡ്രൈവറെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
Keywords: Bengal & Assam, Polling, First phase
COMMENTS