കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ ഇഡിക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ഗൂഢാലോചന, ഭീഷണിപ്...
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ ഇഡിക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴിനല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങി ജാമ്യമില്ല കുറ്റങ്ങള്‍ ചുമത്തിയ എഫ്.ഐ.ആറാണ് ഇ.ഡിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ ഈ കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ ഇ.ഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്നുള്ള സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
Keywords: E.D, Gold smuggling case, FIR, Kerala police
COMMENTS