തിരുവനന്തപുരം: ശബരിമലയെ ഒരു വിവാദഭൂമിയാക്കി തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
സി.പിഎം തന്നെയാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പു പറച്ചിലാണ് വീണ്ടും ഈ വിഷയം ഉയര്‍ന്നുവരാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകളാണ് മന്ത്രിയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളുടെ താത്പര്യത്തിനെതിരായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നതെന്നും യു.ഡി.എഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala issue, Oommen Chandi, C.P.M, Minister Kadakampalli Surendran
COMMENTS