കോട്ടയം/ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോവിഡ് മാനദണ്...
കോട്ടയം/ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടുമാണ് പത്രിക സമര്‍പ്പിച്ചത്.
12-ാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരത്തിനൊരുങ്ങുന്നത്. ഇത്തവണ അദ്ദേഹം നേമത്തേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജനവിധി തേടാനൊരുങ്ങുന്നത്.
Keywords: Oommen chandi & Ramesh chennithala, Nominations, Puthuppalli & Harippad
COMMENTS