കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. നേരത്തെ വിചാരണക്കോടതിയും സര്‍ക്കാരിന്...
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. നേരത്തെ വിചാരണക്കോടതിയും സര്‍ക്കാരിന്റെ ഈ ആവശ്യം തള്ളിയിരുന്നു. കേസ് നിലനില്‍ക്കുമെന്നും പ്രതികള്‍ തുടര്‍വിചാരണ നേരിടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ എന്നിവരടക്കമുള്ള പ്രമുഖരാണ് കേസിലെ പ്രതികള്‍. ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ ബഹളമാണ് കയ്യങ്കളിയില്‍ അവസാനിച്ചത്.
കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ സഭ്യക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നു.കസേരകളും കംപ്യൂട്ടറുകളുമടക്കം നിരവധി സാധനങ്ങളാണ് അന്നത്തെ പ്രക്ഷോഭത്തില്‍ നശിപ്പിച്ചത്.
Keywords: High court, Niyamasabha scuffle case, withdraw, Bar issue
COMMENTS