തിരുവനന്തപുരം: വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...
തിരുവനന്തപുരം: വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
ബോര്‍ഡ് ഒഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനൊപ്പം നാളത്തെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും എട്ടാം തീയതിയിലേക്കു മാറ്റി.
പണിമുടക്കിന്റെ പശ്ചാത്തലത്തില# നാളെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങുമെന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്നാണ് ലഭിക്കുന്ന വിവരം.
ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
COMMENTS