തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയാണെന്നതിനുള്ള രേഖകള്‍...
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയാണെന്നതിനുള്ള രേഖകള്‍ പുറത്ത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് അമേരിക്കന്‍ കമ്പനി ഇ.എം.സി.സിയുമായി കരാറായത് എന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരിയില്‍ ധാരണാപത്രം ഒപ്പിടുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ സ്റ്റാഫ് അംഗം, പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
Kerala: Deep sea fishing, American company
.
COMMENTS