മുംബൈ: ബോംബെ ബീഗംസ് വെബ്സീരീസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ബോംബെ ബീഗംസില് കുട്ടികളെ മോശമായി ചിത്രീക...
മുംബൈ: ബോംബെ ബീഗംസ് വെബ്സീരീസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ബോംബെ ബീഗംസില് കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
24 മണിക്കൂറിനകം അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ കാണിക്കുന്ന മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതുമടക്കമുള്ള രംഗങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് എട്ടിനാണ് റിലീസ് ചെയ്തത്. വെബ്സീരീസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പിറന്നാള്‍ ആഘോഷം കാണിക്കുന്നുണ്ട്.
പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: Web series, Bombay Begums, Netflix release, Notice
COMMENTS