തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 37,337 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 37,337 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. ഇതുവരെ ആകെ 1,30,50,880 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
കണ്ണൂര്‍ 249 (189)
എറണാകുളം 184 (173)
കോഴിക്കോട് 184 (171)
തിരുവനന്തപുരം 155 (121)
മലപ്പുറം 134 (127)
കാസര്‍കോട് 98 (83)
കൊല്ലം 92 (91)
പാലക്കാട് 88 (43)
തൃശ്ശൂര്‍ 88 (87)
കോട്ടയം 85 (80)
പത്തനംതിട്ട 60 (51)
ഇടുക്കി 53 (49)
ആലപ്പുഴ 48 (44)
വയനാട് 31 (28).
ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4590 ആയി.
ഇന്നത്തെ രോഗികളില്‍ 68 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 1337 പേര് സമ്പര്‍ക്ക രോഗികളാണ്. 133 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 4, കാസര്‍കോട് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണ് കണക്ക്.
ഫലം നെഗറ്റീവായവരുടെ കണക്ക്
തിരുവനന്തപുരം 98
കൊല്ലം 114
പത്തനംതിട്ട 136
ആലപ്പുഴ 99
കോട്ടയം 173
ഇടുക്കി 30
എറണാകുളം 508
തൃശൂര്‍ 201
പാലക്കാട് 51
മലപ്പുറം 204
കോഴിക്കോട് 41
വയനാട് 29
കണ്ണൂര്‍ 170
കാസര്‍കോട് 43.
ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
1,31,085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,27,212 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3873 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 487 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രണ്ടു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളുണ്ട്.
COMMENTS