തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സമരത്തിലുള്ള എല്‍...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സമരത്തിലുള്ള എല്‍.ജി.എസ് റാങ്ക് ജേതാക്കളുമായി മന്ത്രി എ.കെ ബാലന് ചര്‍ച്ച നടത്തും. ഇന്നു തന്നെ ചര്‍ച്ച ഉണ്ടാവുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. അതേസമയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രശ്നപരിഹാരത്തിന് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഈ വാര്‍ത്തയോടു പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉത്തരവായി ഇറങ്ങിയിരുന്നു. ഇത് അംഗീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന്റെ മറുപടി മാത്രമാണ് ഉത്തരവിലുള്ളതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Keywords: PSC rank holders strike, Government, Meeting, Minister A.K Balan
COMMENTS