ന്യൂഡല്‍ഹി: ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് പ...
ന്യൂഡല്‍ഹി: ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗ്രാമങ്ങള്‍ക്കും കര്‍ഷകര്‍ക്കുമാണ് ഈ ബജറ്റില്‍ കൂടുതല്‍ പ്രാധാന്യമെന്നും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകള്‍ തുടങ്ങിയും ജീവിതസൗകര്യത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ളതുമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്കുമേല്‍ ഭാരം വരുന്ന ബജറ്റാണെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നെങ്കിലും രാജ്യത്തിന് അനുകൂലമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: Budget, PM, Finance minister
COMMENTS