കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് ദിനങ്ങള്‍ ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആലപ്പുഴ സ്വദ...
കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് ദിനങ്ങള്‍ ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആലപ്പുഴ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. നല്കിയ ശമ്പളം തിരിച്ചുപിടിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇതു പരിഗണിച്ച കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Keywords: Highcourt, Central government, State government, Employees strike
COMMENTS