സ്വന്തം ലേഖകന്‍ കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യ കേരള' യാത്രയ്ക്...
സ്വന്തം ലേഖകന്‍
കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'ഐശ്വര്യ കേരള' യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്പ്പിച്ചതിനെതിരേ പാര്‍ട്ടിയില്‍ തന്നെ രോഷം പുകയുന്നു.
അബദ്ധമോ വിവരക്കേടോ ആയി മാത്രം ഇതിനെ കാണാന്‍ രമേശ് ചെന്നിത്തല പക്ഷം തയ്യാറല്ല. ബോധപൂര്‍വമായ അട്ടിമറി നടന്നോ എന്ന അന്വേഷണം പാര്‍ട്ടി തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പത്രത്തിലെ പരസ്യത്തിലാണ് ഈ വീഴ്ചയുണ്ടായത്. ഇതു ഗൗരവമുള്ള വീഴ്ചയാണെന്നും ആസൂത്രിത അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പത്രത്തിന്റെ എംഡിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ ജോസഫ് പറഞ്ഞു.
വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജെയ്സണ്‍ ജോസഫ് പറഞ്ഞു.
ജെയ്സണ്‍ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ്. ഇതാണ് ഐ ഗ്രൂപ്പിന് ആശങ്കയുണ്ടാക്കുന്നത്.
COMMENTS