തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ ഭാഗികമായി തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ഉന...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ ഭാഗികമായി തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ ഭാഗികമായി ക്ലാസുകള്‍ തുടങ്ങുന്നത്. പ്രാക്ടിക്കല്‍ ക്ലാസുകളും ജനുവരി ഒന്നിനു തുടങ്ങും. പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ മുപ്പതു വരെ നടത്താനും തീരുമാനമായി.
അതേസമയം ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളുടെ കാര്യം പിന്നീടു തീരുമാനിക്കും. ഇവര്‍ക്ക് ഇത്തവണ പൊതു പരീക്ഷ ഉണ്ടാവില്ലെന്നും എല്ലാവരെയും പാസാക്കുമെന്നുമാണ് വിവരം.
ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ കോളേജുകളും തുറക്കും. ജനുവരി ഒന്നു മുതല്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ഭാഗികമായി തുടങ്ങാനാണ് തീരുമാനം.
Keywords: Schools reopen, January 1, SSLC, Plus two, Examination
COMMENTS