തിരുവനന്തപുരം: പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ചിത്രം തെളിയുമ്പോൾ ഇടതു മുന്നണിക്കു നേട്ടം. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫിനാണ് മുൻതൂക്കം. കോർപ്പറേ...
തിരുവനന്തപുരം: പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ചിത്രം തെളിയുമ്പോൾ ഇടതു മുന്നണിക്കു നേട്ടം. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫിനാണ് മുൻതൂക്കം.
കോർപ്പറേഷനുകളിൽ നാലെണ്ണത്തിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു.
തിരുവനന്തപുരം, കൊല്ലം , കോഴിക്കോട് , കണ്ണൂർ കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നിലാണ്.
തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നിലാണ്.
എറണാകുളത്തെ യു ഡി എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു.
തൃശൂർ കോർപ്പറേഷനിൽ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. കോർപ്പറേഷനിൽ ഭരണം പിടിക്കാനായാൽ മേയർ സ്ഥാനാർത്ഥിയായി ഗോപാലകൃഷ്ണനെയാണ് ബിജെപി കണക്കുകൂട്ടിയിരുന്നത്.
Keywords: Election, LDF, UDF, NDA
COMMENTS