ന്യൂഡല്‍ഹി: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സമരപരിപാടികളുമായി കര്‍ഷകര്‍ മുന്നേറവേ, ഒത്തുതീര്‍പ്പിന് സംഘടനാ നേതാക്കളുമായി കേന്ദ്ര സര്...
ന്യൂഡല്‍ഹി: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സമരപരിപാടികളുമായി കര്‍ഷകര്‍ മുന്നേറവേ, ഒത്തുതീര്‍പ്പിന് സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. നിയമം പിന്‍വലിക്കാനാവില്ലെന്നും മിനിമം താങ്ങുവില, ചന്തകള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്നും കേന്ദ്രം നിലപാടെടുത്തു.
അറിയിക്കുകയായിരുന്നു. നിയമത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, കര്‍ഷകര്‍ വഴങ്ങിയില്ല.
മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര തോമര്‍, പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് 35 അംഗ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയ്ക്കെത്തിയത്.
പ്രതിഷേധം തുടരും. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും വാങ്ങിയെടുത്തിട്ടേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആയിക്കോട്ടേ. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരുമെന്നാണ് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘാംഗം ചന്ദ സിങ് പറഞ്ഞത്.
COMMENTS