സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ അടിയന...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ലഭ്യമാക്കുമെന്ന് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് രാജ്യത്ത് വിതരണത്തിന് നല്‍കുമെന്നാണ് ഗുലേറിയ വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തില്‍ മുന്നിട്ടുനില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുരുതരനിലയിലുള്ള രോഗികള്‍ക്കും ആയിരിക്കും ആദ്യം വാക്സിന് നല്‍കുകയെന്നും ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
2022 ആകുന്നതോടെ മാത്രമേ സാധാരണക്കാര്‍ക്ക് വാക്സിന് ലഭ്യമാകാന്‍ സാധ്യതയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് അംഗമാണ് ഗുലേറിയ.
കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ പരിക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഡ്രഗ്സ് റഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരമാണ് ഇനി വേണ്ടത്. ഇതു ലഭിച്ചാലുടന്‍ തന്നെ വാക്സിന് വിതരണത്തിന് നല്‍കും.
ഫൈസര്‍ കമ്പനിയുടെ വാക്സിന് അടിയന്തര ഘട്ടത്തില്‍ ഉപയോഗത്തിന് ബ്രിട്ടീഷ് ഗവണ്മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വാക്സിന് അനുമതി നല്‍കാനൊരുങ്ങുന്നത്.
Keywords: Covid, Vaccine, Randeep Guleria, India
COMMENTS