കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിന്റേതെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശം തന്റേതു തന്ന...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിന്റേതെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശം തന്റേതു തന്നെയെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ്.
അതേസമയം ഇത് എവിടെ വച്ചാണ് റെക്കോഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്ന് സ്വപ്ന അറിയിച്ചതായി ഡി.ഐ.ജി വ്യക്തമാക്കി. എന്നാല്‍ ഇത് ജയിലില്‍ വച്ച് എടുത്തതല്ലെന്നും പുറത്തെവിടെയോ വച്ച് എടുത്തതാണെന്നും ഡി.ഐ.ജി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ.ഡി നിര്‍ബന്ധിച്ചു എന്ന തരത്തിലാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സ്വപ്നയുടേതെന്ന തരത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നത്.
ഇതേതുടര്‍ന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി ഡി.ഐ.ജി അജയകുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേക്കുറിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
അതേസമയം ഇതിനെ സംശത്തോടെയാണ് ഇ.ഡി കാണുന്നത്. കേസന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്ക്കുമ്പോള് ഇത്തരത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നത് കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമായാണ് ഇ.ഡി കണക്കുകൂട്ടുന്നത്. അതിനാല്‍ തന്നെ അവരും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Keywords: Voice message, Swapna Suresh, Jail, DGP, DIG
COMMENTS