ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

മയക്കുമരുന്നു കേസ്: അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു, കൈകഴുകി പാര്‍ട്ടി

ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു....



ബംഗളൂരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു.

എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് അധികൃതര്‍ വീണ്ടും ബംഗളൂരുവില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷം ബിനീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് ബിനീഷും അറസ്റ്റിലായിരിക്കുന്നത്.

തുടര്‍ന്ന് ഇ.ഡി ബിനീഷിനെ കോടതിയിലെത്തിച്ചതായും വിവരമുണ്ട്. ഇ.ഡി ഇയാളെ നാലു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്നു കേസിലെ പ്രധാന പ്രതിയായ അനൂപ് മുഹമ്മദും ബിനീഷും തമ്മില്‍ നടത്തിയ പണമിടപാടിന്റെ സ്രോതസ്സാണ് ഇ.ഡി അന്വേഷിച്ചുകൊണ്ടിരുന്നത്. 

അനൂപ് മുഹമ്മദ് കസ്റ്റഡയില്‍ ആയിരുന്നപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. 

ഈ കേസുമായി ബന്ധപ്പെട്ട്  അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, ഡി. അനിഖ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നു  കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം പുറത്തായിരുന്നു. 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ബിനീഷ് കോടിയേരിയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇ.ഡിയുടെ കസ്റ്റഡിയിലായത് സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായിരിക്കുകയാണ്.

ശിവശങ്കര്‍ ചെയ്തതിന് സര്‍ക്കാരിനെ പഴി പറയരുതെന്നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിജയന്‍ പ്രതികരിച്ചത്.

ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ബിനീഷ് സിപിഎം നേതാവല്ല. സെക്രട്ടറിയുടെ മകന്റെ പ്രവര്‍ത്തനം പാര്‍ടി വിഷയമല്ല. മകന്റെ പേരിലുള്ള നടപടി അച്ഛന്റെ തലയില്‍ കെട്ടിവയ്ക്കാനാകില്ല, വിജയരാഘവന്‍ പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍  നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ അതു പാര്‍ട്ടി വിഷയമാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പ്രവൃത്തിയുടെ ധാര്‍മിക ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്.



Keywords: Bineesh Kodiyeri, ED custody, Today, Bangaluru


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: മയക്കുമരുന്നു കേസ്: അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു, കൈകഴുകി പാര്‍ട്ടി
മയക്കുമരുന്നു കേസ്: അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു, കൈകഴുകി പാര്‍ട്ടി
https://1.bp.blogspot.com/-MzukjxRqylA/X5rERedy2zI/AAAAAAAAFVY/ysJT69owxgsQ7DoOB-gMTHWlDzPSvo2yACLcBGAsYHQ/w640-h340/bineesh.png
https://1.bp.blogspot.com/-MzukjxRqylA/X5rERedy2zI/AAAAAAAAFVY/ysJT69owxgsQ7DoOB-gMTHWlDzPSvo2yACLcBGAsYHQ/s72-w640-c-h340/bineesh.png
VygaNews
http://www.vyganews.com/2020/10/bineesh-kodiyeri-under-ed-custody.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/bineesh-kodiyeri-under-ed-custody.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy