തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധന 38,696 ആയി കുറഞ്ഞപ്പോള്‍ രോഗികളുടെ പ്രതിദിന എണ്ണം 5042 ആയി താണു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധന 38,696 ആയി കുറഞ്ഞപ്പോള്‍ രോഗികളുടെ പ്രതിദിന എണ്ണം 5042 ആയി താണു. ഇന്നലെ 58,727 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 8553 ആയിരുന്നു. ഇന്ന് 23 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4338 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4640 പേരുടെ ഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 705 (587)
തിരുവനന്തപുരം 700 (532)
കോഴിക്കോട് 641 (609)
മലപ്പുറം 606 (545)
കൊല്ലം 458 (451)
തൃശൂര്‍ 425 (413)
കോട്ടയം 354 (348)
കണ്ണൂര്‍ 339 (212)
പാലക്കാട് 281 (188)
കാസര്‍കോട് 207 (187)
ആലപ്പുഴ 199 (194)
ഇടുക്കി 71 (36)
വയനാട് 31 (24)
പത്തനംതിട്ട 25 (12).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളിക്കുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകരന്‍ (69), അരൂര്‍ സ്വദേശി ശാര്‍ങ്ഗധരന്‍ (72), കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മുപ്പത്തടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപ്പുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-110
കണ്ണൂര്‍ 35
എറണാകുളം 19
തിരുവനന്തപുരം 18
കോഴിക്കോട് 10
തൃശൂര്‍ 6
കൊല്ലം 5
മലപ്പുറം 5
പത്തനംതിട്ട 3
പാലക്കാട് 3
വയനാട് 2
കാസര്‍കോട് 2
ആലപ്പുഴ 1
കോട്ടയം 1.
എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-4640
തിരുവനന്തപുരം 910
കൊല്ലം 283
പത്തനംതിട്ട 102
ആലപ്പുഴ 387
കോട്ടയം 400
ഇടുക്കി 61
എറണാകുളം 236
തൃശൂര്‍ 285
പാലക്കാട് 327
മലപ്പുറം 757
കോഴിക്കോട് 507
വയനാട് 90
കണ്ണൂര്‍ 130
കാസര്‍കോട് 165.
ഹോട്ട് സ്‌പോട്ടുകള്‍-4
കാസര്‍കോട് ജില്ലയിലെ വൊര്‍ക്കാഡി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാരക്കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഏഴു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Covid, Coronavirus,
COMMENTS