തൃശൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്...
തൃശൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച സ്വപ്നയ്ക്കു നെഞ്ചു വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആറു ദിവസമാണ് സ്വപ്ന ആശുപത്രിയില്‍ കിടന്നത്. ശനിയാഴ്ചയാണ് അസുഖം ഭേദമായി തിരികെ ജയിലിലേക്കു പോയത്.
ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമാണുള്ളതന്നും സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വനിതാ ജയിലിലേക്ക് അയച്ചത്.
മാനസിക സമ്മര്‍ദം നിമിത്തമാണ് ഇസിജിയില്‍ ചെറിയ വ്യതിയാനം വന്നെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. ഇന്നു വൈകിട്ട് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഇതേസമയം, സ്വര്‍ണം കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതി റമീസിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS