Featured post

ജാഫ്‌നയെ കശക്കിയെറിഞ്ഞ് ബുറെവി, ഇന്നുച്ചയോടെ തമിഴ്‌നാട്ടിലെത്തും, കേരളത്തിലും അതിജാഗ്രതാ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ഇന്ത്യന്‍ തീരത്തേക്ക് ക...

ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

പ്രതിഷേധക്കൊടുങ്കാറ്റില്‍ ഭയന്ന് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്മാറി

ന്യൂഡല്‍ഹി: യു.എ.ഇയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മ...


ന്യൂഡല്‍ഹി: യു.എ.ഇയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറി.

ചൈനീസ് കമ്പനി ടൈറ്റില്‍ സ്‌പോണ്‍സറായതിനെതിരേ ഇന്ത്യയിലുയര്‍ന്ന ജനരോഷം കണ്ടാണ് പിന്മാറ്റമെന്നാണ് സൂചന. തങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ ഇനി വലിയ ഭാവിയില്ലെന്നു കൂടി മനസ്സിലാക്കിയാണ് പിന്മാറ്റമെന്നറിയുന്നു.

ചൈനീസ് മൊബൈല്‍ കമ്പനിയായായ വിവോയുടെ പിന്മാറ്റം ബിസിസിഐക്കു സാമ്പത്തികമായി തിരിച്ചടിയാണ്. ചൈനീസ് സ്പോണ്‍സര്‍മാരെ വിലക്കേണ്ടതില്ലെന്ന് ഞായറാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതു കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷമായ പ്രതിഷേധമാണ് അലയടിച്ചത്. 

2199 കോടി രൂപ നല്‍കിയാണ് 2018ല്‍ വിവോ അഞ്ച് വര്‍ഷത്തേയ്ക്ക് ഐ.പി.എല്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. ഓരോ സീസണിലും ഏകദേശം 440 കോടി രൂപ എന്ന നിരക്കിലായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ്.

വിവാദം അടങ്ങുകയും ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്താല്‍ വരും വര്‍ഷങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുടരാമെന്നാണ് വിവോ ഇപ്പോള്‍ ബിസിസി ഐ അറിയിച്ചിരിക്കുന്നത്.

പിന്മാറുന്ന കാര്യം ബി.സി.സി.ഐയെയും ടീം ഫ്രഞ്ചൈസികളെയും വിവോ അറിയിച്ചു. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. നവംബര്‍ 10നാണ് ഐ.പി.എല്‍ ഫൈനല്‍. 

വര്‍ഷം ആറായിരം കോടിയിലേറെ രൂപയുടെ വരുമാനമുള്ള, ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബിസിസി ഐക്ക് ഈ പിന്മാറ്റം വലിയ ആഘാതമൊന്നുമല്ല.


തത്കാലം മറ്റൊരു സ്‌പോണ്‍സറെ തിരക്കിട്ടു കണ്ടുപിടിക്കേണ്ട തലവേദന ബിസി.സി.ഐക്കുണ്ട്. കോവിഡ് കാലമായതിനാല്‍ ബിസിനസ് ഇടിഞ്ഞു നില്ക്കുന്നതിനാല്‍ വന്‍ മുതല്‍ മുടക്കില്‍ പരസ്യം ചെയ്യാന്‍ കമ്പനികള്‍ മുന്നോട്ടു വരുമോ എന്ന് ഉറപ്പില്ല.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മാത്രമാകും മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പിലാക്കിയ കോവിഡ് സബ്സ്റ്റിറ്റിയൂട്ട് (ആരെങ്കിലും കോവിഡ് രോഗിയായാല്‍ പകരം) ഐ.പി.എല്ലിലും അനുവദിക്കും. 


Summary: Chinese company Vivo has pulled out of sponsorship of IPL Twenty20 cricket starting next month in the UAE. The move comes amid growing public outrage in India over the Chinese company's title sponsorship. Vivo also aware that there is no big future in India, one of their biggest markets.

The withdrawal of Chinese mobile operator Vivo is a financial setback for the BCCI. The IPL Governing Council, which met on Sunday, had decided not to ban Chinese sponsors. This led to fierce protests erupted on social media.

Key Words:  Chinese company, Vivo, Sponsorship, IPL Twenty20 cricket, UAE, India, BCCI, IPL Governing Council, Social media

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2835,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5583,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,511,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: പ്രതിഷേധക്കൊടുങ്കാറ്റില്‍ ഭയന്ന് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്മാറി
പ്രതിഷേധക്കൊടുങ്കാറ്റില്‍ ഭയന്ന് ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോ പിന്മാറി
https://1.bp.blogspot.com/-q5H8orrWx24/XymVwz6DYPI/AAAAAAAAuRY/KNNdZO4dR5AD_lKlQ_CVzIcxEfve_gmDwCLcBGAsYHQ/s640/vivo%2Bipl.png
https://1.bp.blogspot.com/-q5H8orrWx24/XymVwz6DYPI/AAAAAAAAuRY/KNNdZO4dR5AD_lKlQ_CVzIcxEfve_gmDwCLcBGAsYHQ/s72-c/vivo%2Bipl.png
VygaNews
http://www.vyganews.com/2020/08/vivo-pulled-out-of-sponsorship-of-ipl.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/vivo-pulled-out-of-sponsorship-of-ipl.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy