തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് രാത്രി പന്ത്രണ്ടരയോടെ ഗുണ്ടാസംഘം വടിവാളിന് വെട്ടിക്കൊന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹിന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കു നിസ്സാര പരിക്കുകളുണ്ട്. മിഥിലാജിന്റെ വീട്ടിലേക്കു ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. തേമ്പാംമൂട്ടില്‍ വച്ച് ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞുനിര്‍ത്തി നെഞ്ചിലും മുഖത്തും വെട്ടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു.
മൃതദേഹങ്ങള്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഡിവെഎഫ്ഐ നേതാവ് ഫൈസലിനെ തേമ്പാംമൂട്ടില്‍ വച്ചു രണ്ടു മാസം മുന്‍പ് ഗുണ്ടാസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
ഇപ്പോഴത്തെ അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് സിപിഎം ആരോപിച്ചു.
COMMENTS